Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Leaders

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല; ഒ​രി​ക്ക​ലും കോ​ൺ​ഗ്ര​സ് വി​ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ശി​വ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി ശി​വ​കു​മാ​റി​നെ സ​മീ​പി​ച്ചു എ​ന്ന് ത​ര​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

"വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രെ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ത്രി​വ​ർ​ണ്ണ​പ​താ​ക​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഞാ​നി​വി​ടെ​ത്ത​ന്നെ കാ​ണും, ഒ​രു ചെ​ളി​കു​ണ്ടി​ലും വീ​ഴാ​തെ", എ​ന്ന് ശി​വ​കു​മാ​ർ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"എ​ന്‍റെ രാ​ഷ്ട്രീ​യ​ഗു​രു​വാ​യ, എ​ന്നെ ഞാ​നാ​ക്കി​യ, ബ​ഹു​മാ​ന്യ​നാ​യ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ കോ​ൺ​ഗ്ര​സ് വി​ട്ടു പോ​യ​പ്പോ​ൾ പോ​ലും ഞാ​ൻ കോ​ൺ​ഗ്ര​സി​നൊ​പ്പം അ​ടി​യു​റ​ച്ചു നി​ന്ന ആ​ളാ​ണ്. സ​മീ​പ​കാ​ല​ത്ത് ത​ന്നെ 30 കൊ​ല്ല​മാ​യി കോ​ൺ​ഗ്ര​സി​ൽ നി​ന്നും അ​ക​ന്നു നി​ൽ​ക്കു​ന്ന കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി സം​ഘ​ട​ന ശ​ക്ത​മാ​ക്കി കോ​ർ​പ്പ​റേ​ഷ​ൻ നേ​ടി​യെ​ടു​ത്ത​ത് എ​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ആ ​ഞാ​നാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ടു​പോ​കു​മെ​ന്ന് പ​റ​യു​ന്ന​ത്!", വി.​എ​സ്. ശി​വ​കു​മാ​ർ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​എം​പി​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ എ​തി​ർ​പ്പു​മാ​യി പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി.​എ​സ്. ശി​വ​കു​മാ​ർ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up